കോട്ടയം: കോളേജുകളില്‍ അതിക്രമങ്ങള്‍ നടന്നാല്‍ പോലീസിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി വ്യക്തമാക്കി. പിഡബ്ല്യൂഡി റസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പ് കല്പിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്റെ പരിഗണനക്കെത്തിയ 27 പരാതികളില്‍ തീര്‍പ്പ് കല്പിച്ചു. മറ്റുള്ള കേസുകള്‍ 20ന് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു.
എംജി സര്വ്വകലാശാലയാലിലെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും മിനിമം വേതനം നല്‍കുന്നത് സിന്‍ഡിക്കേറ്റിന് തടയാന്‍ കഴിയില്ലെന്നും സൈബര്‍ സെല്ലുകളില്‍ എത്തുന്ന പരാതികളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതിനു ശേഷം മാത്രമേ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ പാടുള്ളൂവെന്നും കമ്മീഷന് വ്യക്തമാക്കി. ലൈസന്‍സില്ലാത്ത കശാപ്പുശാലകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിനും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: