ഇടുക്കി : വിശ്വകര്മ്മദിനമായ ഇന്ന് ബിഎംഎസിന്റെ നേതൃത്വത്തില്‍ ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. കട്ടപ്പനയിലും വണ്ടിപ്പെരിയാറ്റിലും നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഏലപ്പാറ, പെരുവന്താനം മേഖലകളിലെ യോഗം ജില്ലാ പ്രസിഡന്റ് വി.ബി. ശശിധരനും, അടിമാലി, തൊടുപുഴ മേഖലകളിലെ യോഗങ്ങള്‍ ജില്ലാ സെക്രട്ടറി ബി വിജയനും ഉദ്ഘാടനം ചെയ്യും. കരിമണ്ണൂര്‍, ചേറ്റുകുഴി എന്നീ സ്ഥലങ്ങളിലെ യോഗങ്ങള്‍ ജില്ല ജോ. സെക്രട്ടറി സിബി വര്‍ഗ്ഗീസും, നെടുങ്കണ്ടത്ത് ഫെറ്റോ സംസ്ഥാന സെക്രട്ടറി വി.കെ. ബിജുവും, ബൈസണ്‍വാലി, മുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വിജയനും പങ്കെടുക്കും.
മറയൂരില്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. രവീന്ദ്രനും, കരിമ്പനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.ബി. മോഹന്‍ദാസും, ഉദ്ഘാടനം ചെയ്യും.
തൊടുപുഴ : ടൗണില്‍ റാലിയും പൊതുസമ്മേളനവും നടക്കും. വൈകീട്ട് 4.30ന് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് മുന്‍പില്‍നിന്ന് ആരംഭക്കുന്ന റാലി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കും. മേഖലാ പ്രസിഡന്റ് കെ.ആര്.വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ബി.എം.എസ്. ജില്ലാ സെക്രട്ടറി ബി.വിജയന് ഉദ്ഘാടനം ചെയ്യും.
അടിമാലി: അടിമാലിയില്‍ രാവിലെ 11ന് ബിഎംഎസിന്റെ പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി ബി.വിജയന് ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ വി.എന്‍ രവീന്ദ്രന്, ഷോബി തോമസ് എന്നിവര്‍ പ്രസംഗിക്കും. യോഗങ്ങളില്‍ എ.പി. ഗോപിനാഥ്, എന്‍.ബി. രതീഷ്, മുരളീധരന് നായര്‍, ബിജുമോന് രാധാകൃഷ്ണന്, ജെയിംസ് എം. മണി, എ.പി. സഞ്ചു, കെ.എം. സിജു, രാജരത്നം, കെ.ആര്. വിജയന്, പി. മോഹനന്, കെ.ജി. ബിനു, ഭുവനചന്ദ്രന്, സി.കെ. പ്രദീപ്, കുര്യാക്കോസ് ജോസഫ്, ടി. രാജു, എന്‍. ഗോപാലകൃഷ്ണന്, കെ.പി. പാല്‍രാജ്, കെ.എന്‍. സജീവന്, എന്‍. രാജു, ഒ.എസ്. വേണു, പി.ബി. സാബു,എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: