കൊച്ചി: ദേശത്തിനും ഭാഷയ്ക്കും അതീതമായ സ്നേഹ ബന്ധമാണ് ഭയ്യാ ഭയ്യാ എന്ന സിനിമയെന്ന് സംവിധായകന് ജോണി ആന്റണി. കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ചിത്രമാണിതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓണത്തിനിടയില്‍ ഇറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞു. കഥയും സാഹചര്യവും തമ്മില്‍ ഇഴചേര്‍ന്നു പോകുന്ന തരത്തിലാണ് ഇതിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെ പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കില്ല.
വിജയസാധ്യതയുള്ള സിനിമയാണെങ്കില്‍ ആര് എതിര്‍ത്താലും സിനിമ കളക്ഷന്‍ നേടുമെന്നും കൂട്ടിച്ചേര്‍ത്തു. കൂട്ടുകെട്ട് എക്കാലത്തും സിനിമയിലുള്ളതാണ്. നസീറും സത്യന് മാഷും അതിനുദാഹരണമാണ്.
കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും കൂട്ടുകെട്ടില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമച്ചിട്ടുണ്ട്. തമാശയേക്കാള്‍ ആശയത്തിനാണ് ചിത്രത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. വൈഡ് റിലീസിങ് ചിത്രത്തെ ബാധിച്ചിട്ടുണ്ട്. അത് തീര്‍പ്പാക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയാണെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: