ന്യൂദല്‍ഹി: ചൈനയുടെ കടല്‍ ആധിപത്യത്തിന് എതിരെ ഭാരതം പുതിയ പദ്ധതിയൊരുക്കുന്നു. പഴയ കടല്പ്പാതകള് പുനരുജ്ജീവിപ്പിക്കുകയാണ് പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണിത്. പ്രൊജക്ട് മൗസം എന്നാണ് പേര്. പുരാതനകാലത്ത് ഉണ്ടായിരുന്ന കടല്‍ റൂട്ടുകള്‍ പുനസ്ഥാപിക്കുകയാണ് പരിപാടി.
കാറ്റിനെ ആശ്രയിച്ചുള്ള പായ്വഞ്ചികള് ഓടിച്ചിരുന്ന കാലത്ത് ഭാരത നാവികരും വിദേശികളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പാതകളാണിവ. ഈ പാതകള്‍ തുറക്കുന്നതോടെ കടല്‍ മേഖലയിലെ ചൈനീസ് മേല്‍ക്കോയ്മക്ക് അറുതി വരുത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: