റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരയണ്‍പൂര്‍ ജില്ലയില്‍ ഒരു വനിതാ പ്രവര്‍ത്തക അടക്കം ഏഴു മാവോയിസ്റ്റുകള്‍ കീഴടങ്ങി.
ഛത്തീസ്ഗഡില്‍ നിരവധി നക്സല്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ പങ്കുള്ളവരാണ് ഇവരെന്ന് നാരായണ്‍പൂര്‍ പോലീസ് അറിയിച്ചു.
കീഴടങ്ങിയ സുക്ലി വദ്ദേ എന്ന വനിതാ പ്രവര്‍ത്തക കിസ്കോഡ മേഖലയിലെ മാവോയിസ്റ്റുകളുടെ മെഡിക്കല്‍ സംഘത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉന്നത നക്സല്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവര്‍ക്ക്. ഇതോടെ കഴിഞ്ഞ ജൂലൈ മുതല്‍ ഇതുവരെ കീഴടങ്ങിയ നക്സലുകളുടെ എണ്ണം നൂറ്റി അറുപതോളം ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: