വാഷിംഗ്ടണ്‍: ലോകത്തിന്റെ അകമാനമുള്ള സുരക്ഷയ്ക്ക് എബോള വൈറസ് ഭീഷണിയാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
പശ്ചിമാഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച് ലോകത്തിന് തന്നെ ഭീഷണി ഉയര്‍ത്തി നില്ക്കുന്ന എബോളയെ പ്രതിരോധിക്കുന്നതിനായി 500 മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്.
പശ്ചിമാഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനായി മൂവായിരം സൈനികരെ അയയ്ക്കും. എബോള വൈറസ് പടരുന്നത് നിയന്ത്രണവിധേയമല്ലെന്നും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് പോകുന്നതെന്നും അമേരിക്കയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ഇതുവരെ എബോള ബാധിച്ച് 2,400 ഓളം പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: