തൃശൂര്‍: നാലപ്പാടന് സ്മാരക സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്കാരം എം. ടി. വാസുദേവന്‍ നായര്‍ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം പുന്നയൂര്‍ക്കുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. നാലപ്പാട്ട് നാരായണമേനോന്റെ 127ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ഒക്ടബോര്‍ നാലിന് വി.എം.സുധീരനാണ് സമ്മാനിക്കുക.
ജന്മദിനാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 2 മുതല്‍ 7 വരെ പുന്നയൂര്‍ക്കുളത്ത് വിവിധ പരിപാടികളോടെ നടക്കുമെന്ന് നല്‍കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ അശോകന് നാലപ്പാടനും സെക്രട്ടറി കെ.വി.ധര്‍മ്മപാലനും വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.
ഏഴാം തീയതി വൈകിട്ട് നാലാപ്പാടന്‍ ജന്മദിന അനുസ്മരണ സമ്മേളനം സ്പീക്കര്‍ ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജോ.സെക്രട്ടറി കെ. മുഹമ്മദുണി, ട്രഷറര്‍ വി. രാംദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: