തിരൂര്‍ (മലപ്പുറം): സനാതനധര്‍മ്മവേദി ഏര്‍പ്പെടുത്തിയ സരസ്വതി പുരസ്കാരത്തിന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോനെ തെരഞ്ഞെടുത്തു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാധ്യമരംഗത്ത് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ലീലാമേനോനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സനാതനധര്‍മ്മവേദി ഭാരവാഹികള്‍ അറിയിച്ചു.
സമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി കഴിഞ്ഞ വര്‍ഷം മുതലാണ് സനാതനധര്‍മ്മവേദി സരസ്വതി പുരസ്കാരം ഏര്‍പ്പെടുത്തിയത്. തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 6.30ന് തൃക്കണ്ടിയൂര്‍ അമ്പലകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ പുരസ്കാര സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: