കൊച്ചി: കൊച്ചിയില്‍ അനുവദിച്ചിട്ടുള്ള അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള മുഖ്യമന്ത്രിതലയോഗം ഇന്ന് ജിസിഡിഎ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി, ഫിഷറീസ് മന്ത്രി കെ.ബാബു, പൊതുമരാമത്ത്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, അണ്ടര്‍17 ലോകകപ്പിന്റെ നോഡല്‍ ഓഫീസറായ ആര്‍ബിഡിസികെ മാനേജിങ് ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം 2.30നാണ് യോഗം. മല്‍സരങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലെ അഞ്ചു ഫുട്ബോള്‍ മൈതാനങ്ങള്‍ രാജ്യാന്തര നിലവാരത്തിലാക്കാന്‍ പദ്ധതിയുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തേണ്ട മറ്റു പ്രധാന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. ജിസിഡിഎ നടപ്പാക്കി വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: