കൊച്ചി: വ്യക്തമായ രേഖകള്‍ ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കടക്കുന്നു. ഇവര്‍ക്ക് പൂര്‍ണ്ണ രേഖകള്‍ ഉണ്ടെന്ന് പോലീസ് പറയുമ്പോഴും ഇത് തെറ്റാണെന്നാണ് ഞെട്ടിക്കുന്ന വിവരം. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് പണികള്‍ക്ക് അന്യസംസ്ഥാന കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേല നടക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
എറണാകുളം മണപ്പാട്ടിപറമ്പ് -എസ്ആര്‍എം റോഡില്‍ സിവിസിസി-ആര്‍ഡിഎസിന്റെ കമ്പനിയില്‍ നിന്നുള്ള കുട്ടികളടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് വ്യക്തമായ രേഖകള്‍ ഇല്ലെന്ന വിവരം പുറത്തായിരിക്കുന്നത്. ഇതുകൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വ്യക്തമായ രേഖകള്‍ ഇല്ല. രേഖകള്‍ വാജ്യമാണെന്നും സംശയിക്കുന്നു.
ഒരേ ഉദ്യോഗസ്ഥന് ഒരുദിവസം രണ്ട് പേര്‍ക്ക് നല്കിയ രേഖകളിലെ വ്യത്യാസങ്ങളാണ് അത് വ്യാജമാണെന്ന് ഉറപ്പാകുന്നത്. ബംഗാള്‍ സ്വദേശികളായ റാബേല്‍ ശങ്കര്‍, സനിഫല് ശങ്കര്‍ എന്നവര്‍ക്ക് മാല്‍ഡ ജില്ലയിലെ ബമംഗോല ഗ്രാമപഞ്ചായത്ത് നല്കിയ സര്‍ട്ടിഫിക്കറ്റാണ് തെളിയുന്നത്. ഇതില്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള സീല്‍ ഇല്ല. രണ്ട് സര്‍ട്ടിഫിക്കറ്റുകളിലും ഒപ്പിലും വ്യത്യാസം കാണുന്നു. കൂടാതെ പഞ്ചായത്തിന്റെ സീലും വ്യക്തമല്ല. ഇവരുടെ ഐഡി നമ്പര്‍, ജാതി, വാര്‍ഷിക വരുമാനം തുടങ്ങിയ കാര്യങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരു വര്‍ഷമായി മാല്‍ഡ ജില്ലയിലെ ബമംഗോല പഞ്ചായത്തില്‍ ഇവര്‍ താമസിച്ചുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോയുടെ പുറത്ത് ഉദ്യോഗസ്ഥന് ഇട്ടിരിക്കുന്ന ഒപ്പിലും വ്യത്യാസം ഉണ്ട്. സീലുകള്‍ വ്യക്തമല്ല. 2014 ജൂലൈ 30 നാണ് ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ 16 വയസുപോലും തികയാത്ത അനറുള്‍ ഇസ്ലാമിന് മറ്റ് യാതൊരു രേഖകള്‍ ഇല്ലെങ്കിലും പാന്‍കാര്‍ഡ് സ്വന്തമായി ഉണ്ട്. അഉഥജ14245ഇ14245 എന്ന നമ്പരില്‍ ഇയാള്‍ക്ക് ലഭിച്ചിരിക്കുന്ന പാന്‍കാര്‍ഡിലും ദുരൂഹത വര്‍ദ്ധിക്കുന്നു.
എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയില്‍ രേഖകള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സ്പോണ്‍സര്‍മാരും കരാറുകാരും തൊഴിലാളികളുടെ മുഴുവന്‍ വിവരവും യഥാസമയം പോലീസില്‍ അറിയിക്കണമെന്നാണ്. പോലീസും കരാറുകാരും തമ്മിലുള്ള അവിശുദ്ധബന്ധം കാരണം ഇതും നടക്കാറില്ല. ആഭ്യന്തരവകുപ്പിന്റെ കണക്ക് പ്രകാരം എറണാകുളം ജില്ലയിലാണ് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളുള്ളത്. അന്യസംസ്ഥാനക്കാര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കുമ്പോഴും ആഭ്യന്തരവകുപ്പിന്റെ അനങ്ങാപ്പാറ നയം വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: