ന്യൂദല്‍ഹി: എല്ലാ അയല്‍രാജ്യങ്ങളുമായും സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ താല്പര്യപ്പെടുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചയ്ക്ക് എല്ലാ രാജ്യങ്ങളും പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന മുനിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യയ്ക്ക് താല്പര്യമെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചകളിലൂടെ തീരാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: