ദുബായ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 454 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 113 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഡേവിഡ് വാര്‍ണറും (77 പന്തില്‍ 75 നോട്ടൗട്ട്), ക്രിസ് റോജേഴ്സും (31 നോട്ടൗട്ട്) ആണ് ക്രീസില്‍.
നേരത്തെ 219ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച പാക്കിസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് തകര്‍പ്പന്‍ സെഞ്ചുറി നേടി. വെറും 80 പന്തില്‍ നിന്ന് 14 ബൗണ്ടറികളോടെയാണ് സര്‍ഫ്രാസ് മൂന്നക്കം തികച്ചത്.
സര്‍ഫ്രാസിന് പുറമെ ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും (69), അസദ് ഷഫീഖും (89) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ആദ്യദിവസം യൂനിസ് ഖാനും പാക് നിരയില്‍ സെഞ്ചുറി തികച്ചിരുന്നു.
ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്സണ് മൂന്നും നഥാന്‍ ലിയോണും സ്റ്റീഫ് ഒ’കീഫെയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: