ആലപ്പുഴ: ഇടതു-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച് തകര്‍ത്ത സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്‍ഡിഎയെ വിളിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ ഒന്നിന് സെക്രട്ടറിയേറ്റ് നടയില്‍ ആര്‍എസ്പി- ബി ജനറല്‍ സെക്രട്ടറി പ്രൊഫ.എ.വി. താമരാക്ഷന്റെ നേതൃത്വത്തില്‍ കൂട്ടഉപവാസം നടത്തും.
രാവിലെ 10ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭന്, അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, കേരള വികാസ് കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് ചെമ്പേരി, ആര്‍എസ്പി- ബി സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഫ്രാന്‍സിസ് ദേവസ്യ, തങ്കച്ചന് വര്‍ഗീസ് സി.എന്‍. കൃഷ്ണപിള്ള, പി. മുണ്ടി, കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് പ്രസിഡന്റ് നോബിള്‍ മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
സംസ്ഥാനത്തെ ഇടതു-വലത് അഴിമതി രാഷ്ട്രീയത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും രക്ഷിക്കാന്‍ എന്‍ഡിഎ അധികാരത്തിലെത്തണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്താനുള്ള ശ്രമങ്ങള്‍ക്ക് എന്‍ഡിഎ തുടക്കം കുറിച്ചതായും പ്രൊഫ.എ.വി. താമരാക്ഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: