ചെറുതുരുത്തി: കടുത്തപീഡനത്തെത്തുടര്ന്ന് യത്തീംഖാനയില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ആറങ്ങോട്ടുകര തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ ദിവസം യത്തീംഖാനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെ സംശയകരമായ സാഹചര്യത്തില്‍ കണ്ട നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസിനോടും നാട്ടുകാരോടും വിദ്യാര്‍ത്ഥിനികള്‍ യത്തീംഖാനയിലെ പീഡനം തുറന്നുപറയുകയായിരുന്നു. വരവൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന തങ്ങള്‍ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും രക്ഷിതാക്കളുടെ കൂടെ വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം വിദ്യാര്‍ത്ഥിനികളെ മാതാപിതാക്കളുടെ കൂടെ അയക്കുകയായിരുന്നു. യത്തീംഖാനയിലെ പീഡനത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ തന്നെ വ്യക്തമാക്കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംഭവം കണ്ടില്ലെന്ന് നടിച്ചു. മുസ്ലീം ലീഗിന്റേയും മറ്റു സമുദായസംഘടനാ നേതാക്കളുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പോലീസ് കേസ് ഒതുക്കിത്തീര്‍ത്തത്. യത്തീംഖാനയില്‍ മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥിനികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നതായും കടുത്ത മനുഷ്യാവകാശ ലംഘനം തന്നെ യത്തീംഖാനയില്‍ അരങ്ങേറുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയ സംഘടനകളും പ്രതികരിക്കാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: