പാലക്കാട്: മാവുകര്ഷകരെയും മാങ്ങ വ്യാപാരികളെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാങ്കോ ഫാര്‍മേഴ്സ് ആന്റ് മാര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുതലമടയിലും സമീപ പഞ്ചായത്തുകളിലുമായി നാലായിരം ഹെക്ടറിലധികം സ്ഥലത്താണ് വ്യാപകമായി മാവ് കൃഷി ചെയത് വരുന്നത്.
നിലക്കടല കൃഷി ചെയ്ത നഷടത്തിലായ കര്‍ഷകരാണ് ഈമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത് കൃഷി വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകളാണ് മന്തോപ്പുകളില്‍ ഉപയോഗിക്കുന്നുവെങ്കിലും നിരോധിച്ച എന്‍ഡോസള്‍ഫാനാണ് പ്രയോഗിക്കുന്നുവെന്ന പ്രചരണം നടത്തി മാങ്ങ കര്‍ഷകരെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. മാങ്ങ കര്‍ഷകരെ സംരക്ഷിക്കാന്‍ മാവു കൃഷിയെ കൃഷിയായി അംഗീകരിച്ച് ഉത്തരവിറക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദേശത്തും സ്വദേശത്തും മാങ്ങ കയറ്റി അയക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്റെ പേര് പറഞ്ഞ് ഈ വ്യവസായത്തെ തകര്‍ക്കാതിരിക്കുക, മറ്റ് കൃഷിക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി കെ ഹനീഫ ഹാജി, സെക്രട്ടറി വി മോഹനന്, എന്‍ പക്കീര്മുഹമ്മദ്, എം താജുദ്ദീന്, എം എ ബഷീര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: