കൊച്ചി: ചാവറ കുര്യാക്കോസ് എലിയാസ് അച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ് ഹര്‍ജി നല്‍കിയത്. മാന്നാനം ആശ്രമം തീര്ത്ഥാടനകേന്ദ്രമാക്കിയുള്ള പ്രഖ്യാപനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലാണ് ് ചാവറയച്ചന് അവസാന ഏഴ് വര്‍ഷം താമസിച്ചിരുന്നത്.
കൂനമ്മാവിലെ നിലവിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. പള്ളിയുടെ അള്‍ത്താരയ്ക്ക് മുന്നിലാണ് മൃതദേഹം സംസ്കരിച്ചിരിക്കുന്നതും. യഥാര്‍ത്ഥ കല്ലറ സ്ഥിതി ചെയ്യുന്ന കൂനമ്മാവിനെ പരിഗണിക്കാതെ മാന്നാനം ആശ്രമത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിലെ യുക്തി ചോദ്യംചെയ്താണ് ഹര്‍ജി.
ചാവറയച്ചന്റെ മരണശേഷം 18 വര്‍ഷം കഴിഞ്ഞ് ഭൗതികാവശിഷ്ടങ്ങള്‍ മാന്നാനത്തേക്ക് മാറ്റിയെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കൂനമ്മാവ് പള്ളിവികാരി ഫാ. ആന്റണി ചെറിയകടവില്‍ പറഞ്ഞു.ഈ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.
ചാവറയച്ചന്റെ പേരില്‍ മാന്നാനത്തിന് പ്രാധാന്യം ലഭിക്കുന്ന വിധം സര്‍വവിജ്ഞാന കോശത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് 1993ല്‍ എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാന്നാനം ആശ്രമത്തിലെ റെക്ടര്‍, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. ചാവറ അച്ചന്റെ ഭൗതിക ശരീരം മാന്നാനത്തേക്ക് മാറ്റിയെന്ന് പുസ്തകം എഴുതിയ എം.കെ സാനുവിനെയും ഹര്‍ജിയില്‍ എതിര് കക്ഷിയാക്കിയിട്ടുണ്ട്.
നവംബര്‍ 23നാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: