കൊച്ചി: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ സ്മരണക്കായി കെ.ആര്. നാരായണന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ കെ.ആര്. നാരായണന് പുരസ്കാരത്തിന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അര്‍ഹനായതായി ഫൗണ്ടേഷന് ചെയര്മാന് ഉഴവൂര്‍ വിജയന് അറിയിച്ചു.
നീതിന്യായ വ്യവസ്ഥക്കും സമൂഹത്തിനും നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് കൃഷ്ണയ്യരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം ഡിസംബര്‍ ആദ്യവാരം കൊച്ചിയില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എബി. ജെ. ജോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: