കൊച്ചി: പുസ്തക വായന ആത്മീയവും വൈകാരികവുമായ പ്രക്രിയയാണെന്നും സാമൂഹിക പ്രതിപതയോടെ വളരുവാന്‍ വായന കുട്ടികളെ പ്രാപ്തരാകുന്നുവെന്ന് ലിഡ ജേക്കബ് ഐ എഎസ്. കുറച്ചുക്കാലം വായനയ്ക്ക് കുറവ് സംഭവിച്ചുവെങ്കിലും കുട്ടികള്‍ വായനയിലേക്ക് തിരിച്ചു വരുന്നത് ആഹ്ലാദകാരമാണെന്നും അവര്‍ പറഞ്ഞു. പതിനെട്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പുസ്തകോത്സവ സമിതി നടത്തിയ കുട്ടികളുടെ പുസ്തകോത്സവത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
യോഗത്തില്‍ കൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷനായിരുന്നു. എറണാകുളം ജില്ലയില്‍ സന്റ്. ആന്റണിസ് എച്ച്എസ്എസ് കച്ചേരിപടി ഒന്നാംസ്ഥാനവും സെന്റ്. അഗസ്റ്റിന്‍സ് എച്ച് എസ്, ഗവ. എച്ച് എസ് എസ് എളമക്കര എന്നീ സ്കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ആലപ്പുഴ ജില്ലയില്‍ ഗവ.മുഹമ്മദന്‍ എച്ച്എസ്എസ് ഫോര്‍ ബോയ്സ് ഒന്നാംസ്ഥാനവും ഗവ. എച്ച് സ് കരുമാടി, എന്‍എസ്എസ് യുപിഎസ് പുന്നപ്ര എന്നീ സ്കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമ്മാക്കി. ശ്രീകല സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: