തിരുവല്ല: റോഡ് ടാറിംഗിനാ യി ഇറക്കിയ മെറ്റലിനടിയില്‍ മെറ്റല്പൊടിയിട്ട് അളവെടു ത്ത് തട്ടിപ്പ്. തിരുവല്ല കവിയൂര്‍ പഞ്ചായത്തിലെ തോട്ടഭാഗം- ചങ്ങനാശേരി റോഡില്‍ കവി യൂര്‍ ഗോകുലംപടി മുതല്‍ ഇല വിനാല്‍ വരെയുള്ള ഒന്നര കി ലോമീറ്റര്‍ ടാറിംഗിനായി ഇറ ക്കിയ മെറ്റലിനിടയിലാണ് അ ളവ് തികയ്ക്കാന്‍ മെറ്റല്‍പൊടി ഇട്ടത്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതര്‍ ചരി ച്ചിട്ടിരുന്ന മെറ്റല്കൂനയുടെ അ ളവ് എടുത്തുപോയിരുന്നു. തടി വ്യാപാരം ചെയ്തിരുന്ന വിശ്വ നാഥന് എന്നയാള്‍ ഇറക്കിയി ട്ടിരുന്ന തടിയുടെ മുകളിലാ യി രുന്നു മെറ്റല്‍ നിരത്തിയിരുന്നത്. ഇന്നലെ തടി എടുക്കാനാ യി വിശ്വനാഥന് മെറ്റല്‍ മാറ്റി യപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. മുകള്‍ഭാഗത്തു മാത്രം മെറ്റലും താഴേക്കുള്ള ഭാഗത്ത് മെറ്റല്‍ പൊടിയുമായിരുന്നു. വിശ്വനാഥന് ഈ വിവരം ഗ്രാമ പഞ്ചായത്തില്‍ അറിയിക്കുക യായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ, നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: