കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്കി.
ബാര്‍ കേസില്‍ വാദം നടക്കുന്നതിനിടെ ബാറുടമകളുടെ അഭിഭാഷകന് സര്‍ക്കാര്‍ മദ്യനയം പരിഷ്ക്കരിക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മദ്യനയവുമായി ബന്ധപ്പെട്ട് ചെറിയൊരു മാറ്റം വരുത്തുന്ന കാര്യം മാത്രമേ പരിഗണനയിലുള്ളൂവെന്ന് എജി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് അപ്പീല്‍ പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി.
ഇതേ കേസിലെ അപ്പീലുകള്‍ പരിഗണിക്കുന്ന പത്തിനകം ഇക്കാര്യം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മദ്യനയത്തില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീലുകളില്‍ വാദം തുടരുന്നതില്‍ കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: