തിരുവനന്തപുരം: കേരളത്തില്‍ ആദ്യം ജെസിബി ഉപയോഗിച്ചത് മൂന്നാറില്ല, ടെക്നോപാര്‍ക്കിലായിരുന്നു. ടെക്നോപാര്‍ക്കില്‍ കെട്ടിടം പണിക്ക് ബുള്ഡോസറെത്തുമ്പോള് മുന്നിലും പിന്നിലും കൊടിയുയര്‍ന്നു. അനങ്ങിയാല്‍ കാലുവെട്ടുമെന്ന് മുന്നറിയിപ്പ്. പക്ഷേ ഇന്ന് രണ്ടുകാലുമുണ്ട്. കാലുവെട്ടിയില്ലെന്നു മാത്രമല്ല, അങ്ങനെ പറഞ്ഞവര്‍ പൂര്‍ണമായി സഹകരിച്ചാണ് ടെക്നോപാര്‍ക്ക് കെട്ടിപ്പടുത്തത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ രജതജൂബിലി സമ്മേളനത്തില്‍ സ്ഥാപക സിഇഒ ജി.വിജയരാഘവന് പഴയ കഥകള്‍ ഓര്‍ത്തെടുത്തപ്പോള്‍ സദസ് കാതോര്‍ത്തിരുന്നു.ഇടയ്ക്കിടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ക്ലീനിംഗ് ബോയ് പിന്നീട് നൂറുകണക്കിന് ജോലിക്കാരുള്ള ക്ലീനിംഗ് കോണ്‍ട്രാക്ടറും െ്രെഡവര്‍ നിരവധി വാഹനങ്ങളുടെ ഉടമയായ ഴതുമുള്പ്പെടെയുള്ള കഥകള്‍ അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുതീര്‍ത്തു.
ടെക്നോപാര്‍ക്കിലെ ജോലിക്ക് നോക്കുകൂലി കൊടുത്തിട്ടില്ലെന്ന് വിജയരാഘവന് പറഞ്ഞു.ചെയ്ത ജോലിക്കുള്ള കൂലി മാത്രമേ എല്ലാവരും വാങ്ങിയിട്ടുള്ളു. ഓരോ സര്‍ക്കാര്‍ മാറുമ്പോഴും മുന്‍ സര്‍ക്കാര്‍ ബാക്കിവച്ചത് ഏറ്റെടുത്തു മുന്നോട്ടുപോയി. ഒരു രാഷ്ട്രീയപാര്‍ട്ടിയും ടെക്നോപാര്‍ക്കില്‍ ഇടപെട്ടിട്ടില്ല. ഒരു പൈസ പോലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പിരിച്ചുകൊടുത്തിട്ടില്ല. കേരളത്തിന്റെ കൂട്ടായ്മയുടെ ധന്യമായ മുഹൂര്‍ത്തമാണിതെന്ന് വിജയരാഘവന് പറഞ്ഞു.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 1989ല്‍ നടന്ന സെമിനാറിലാണ് ടെക്നോപാര്‍ക്ക് എന്ന ആശയത്തിന് വിത്തിട്ടത്. വാസ്തുശില്പികള് മുതല്‍ ഇങ്ങേയറ്റത്തെ തൊഴിലാളികള്‍ വരെ പാര്‍ക്കിനുവേണ്ടി അധ്വാനിച്ചു. തുടക്കത്തിലെ താനടക്കമുള്ള 11 അംഗങ്ങളുള്ള ടീം കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തത്. മാറിവന്ന ഒരു സര്‍ക്കാരും തങ്ങളെ പിരിച്ചുവിട്ടില്ലെന്ന് വിജയരാഘവന് ഓര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: