കൊച്ചി: നീണ്ട 45 കൊല്ലത്തിനു ശേഷമാണ്, കെപിഎസി ലളിത നാടകത്തിലേക്കു തിരിച്ചെത്തുന്നത്. 1969 ല്‍ കെപിഎസിക്കായി തോപ്പില്‍ ഭാസി എഴുതിയ ‘കൂട്ടുകുടുംബം’ ആയിരുന്നു, അവരുടെ അവസാന നാടകം. ഇക്കുറി അവര്‍ മടങ്ങുന്നത്, നാടകവേദിയിലേക്കല്ലെന്നുമാത്രം.
ലളിത ആദ്യമായി അഭിനയിച്ചത്, 1961 ല്‍, രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി പ്രമാണിച്ച് ചങ്ങനാശേരി ഗീഥാ ആര്‍ട്സ് അവതരിപ്പിച്ച ‘ബലി’ എന്ന ടാഗോര്‍ നാടകത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ടാഗോര്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ മൂന്ന് ട്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. അപര്‍ണ ആയിരുന്നു, ലളിതയുടെ കഥാപാത്രം. കെപിഎസിയിലേക്കു പോയ ലളിത, 1969 വരെ തുടര്‍ന്നു.
പാര്‍ട്ടി തൃശൂര്‍ ജില്ലാ ഘടകത്തിന്റേയും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന നേതൃത്വത്തിന്റേയും താത്പര്യപ്രകാരമാണ് വൈശാഖനെ നിയമിക്കുന്നത്. ടിപി വധത്തെത്തുടര്‍ന്ന് സാംസ്കാരിക ലോകത്ത് ഒറ്റപ്പെട്ടപ്പോള്‍ പാര്‍ട്ടിയെ ന്യായീകരിച്ചും ഒപ്പംനിന്നും സഹായിച്ചതിനുള്ള പ്രതിഫലമായാണ് വൈശാഖന് അക്കാദമി പ്രസിഡന്റ് സ്ഥാനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: