മുംബൈ: അമിത ഭാരത്താല്‍ ബുദ്ധിമുട്ടുന്ന ഈജിപ്ഷ്യന്‍ യുവതി ഇമാന്റെ ചികിത്സയ്ക്കു ശേഷം അവർക്കൊപ്പം നൃത്തം ചെയ്യുമെന്ന് ബോലിവുഡ് താരം ഋത്വിക് റോഷൻ. ഇതിനു പുറമെ ഋത്വിക് റോഷന്റെ അമ്മ പിങ്കി റോഷന് പത്തു ലക്ഷം രൂപ ഇമാന് ചികിത്സാ സഹായവും നൽകി.
ഋത്വികിനൊപ്പം നൃത്തം ചെയ്യണമെന്ന ആഗ്രഹം ഇമാന് നേരത്തേ പറഞ്ഞിരുന്നു. 500 കിലോ ഭാരത്താല്‍ വര്‍ഷങ്ങളായി കട്ടിലില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്ന 36 കാരി ഇമാനെ കഴിഞ്ഞ മാസമാണ് മുംബൈയിലെത്തിച്ചത്.
ഈജിപ്ത് സര്‍ക്കാരിന്റെയും, ഇന്ത്യന്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഇമാനെ വിദഗ്ദ ചികിത്സയ്ക്കായി എത്തിച്ചത്. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ഒരു കോടി രൂപയോളം ചിലവ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: