കല്‍പ്പറ്റ : വയനാട്ടിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായാ നഞ്ചങ്കോട് നിലമ്പൂര്‍ റെയില്‍വേ സിപിഎം അട്ടിമറിച്ചതായി എന്‍ഡിഎ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ മുറവിളി തുടങ്ങിയ റെയില്‍വേക്ക് വാജ്പേയ് ഗവണ്മെന്റായിരുന്നു സര്‍വേക്ക് പണം അനുവദിച്ച് പ്രാരംഭ നടപടികളാരംഭിച്ചത്. തുടര്‍ന്ന് നരേന്ദ്രമോദി ഗവണ്മെന്റ് വയനാട് റെയില്‍വേക്ക് ബജറ്റില്‍ അംഗീകാരം നല്‍കുകയായിരുന്നു. ചിലവിന്റെ പകുതി തുക കേന്ദ്രം അനുവദിക്കുമെന്ന ഉറപ്പില്‍ അംഗീകാരം നല്കിയ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് വേണ്ടി അനുവദിച്ച എട്ട് കോടി രൂപയില്‍ രണ്ട് കോടി രൂപ സംസ്ഥാന ഗവണ്മെന്റ് ഡിഎംആര്‍സിക്ക് കൈമാറുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിചിരിക്കുന്നത്. സിപിഎം നേതാക്കളുടെ വടംവലി മൂലമാണ് വയനാട്ടുകാരുടെ ചിരകാലസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. എന്‍ഡിഎ ഗവണ്മെന്റിന്റെ പ്രത്യേക താല്പര്യത്തില് അംഗീകാരം ലഭിച്ച റെയില്‍വേ അട്ടിമറിക്കുന്ന കേരളം സംസ്ഥാന ഗവണ്മെന്റിന്റെ ഹീനമായ നടപടികള്‍ക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ 16ന് കലക്ടറേറ്റില്‍ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപി ദേശീയസമിതി യോഗം പി.കെ.കൃഷ്ണദാസ് മുന്‍ കേന്ദ്ര മന്ത്രീ പി.സി.തോമസ് ജെആര്‍എസ് സംസ്ഥാന അധ്യക്ഷ സി.കെ.ജാനു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയില്‍ എന്‍ഡിഎ ചെയര്മാന് സജിസങ്കര്‍ അധ്യക്ഷത വഹിച്ചു. പി.സി.മോഹനന്, പള്ളിയറ രാമന്സ, കെ,സദാനന്ദന് പി.ജി.ആനന്ദ് കുമാര്‍, കെ.മോഹന്‍ ദാസ്, ഷാജി ബത്തേരി, മത്തായി പറമ്പില്‍, ബാബു കാര്യമ്പാടി, കെ.മുഹമ്മദ്. റെജി പുത്തേഴത്ത്, ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: