കാഞ്ഞങ്ങാട്: പയ്യന്നൂര്‍ കക്കം പാറ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ചൂരക്കാട് ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടന്നു.
തൃക്കരിപ്പൂരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കുഞ്ഞിരാമന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് എം. വിജയന്, ബിഎംഎസ് മേഖലാ പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എം.വിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
നീലേശ്വരത്ത് നടന്ന പ്രകടനത്തിന് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു.വിജയകുമാര്‍, ജില്ലാ കമ്മറ്റി അംഗം ടി.രാധാകൃഷ്ണന്, നഗരസഭ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍, സെക്രട്ടറി പി. കൃഷ്ണകുമാര്‍, സന്തോഷ് മന്ദന്‍ പുറം, സുനില്‍ ചാത്തമത്ത്, അശോകന് കരുവാച്ചേരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: