ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വടകരപ്പതി , എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുന്നു.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് ഇവ മൂന്നും.
ഇവയില്‍ വടകരപ്പതി പഞ്ചായത്തിലാകട്ടെ വെള്ളത്തിന്റെ തോത് അനുദിനം കുറഞ്ഞു വരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളാണിവ. മഴനിഴല്‍ പ്രദേശങ്ങളും അമിതമായ തോതിലുള്ള കുഴല്‍ക്കിണറുകളുടെ ഉപയോഗവുമാണ് ജലക്ഷാമത്തിന് കാരണമാകുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂഗര്‍ഭജല തോത് ഇവിടെ വളരെ താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന പഞ്ചായത്തുകാളിണിവയെന്ന് ഖ്യാതിയുമുണ്ട്. കേരളത്തില്‍ കുഴല്‍ കിണറുകള്‍ കൂടുതലുള്ള പഞ്ചായത്താണ് വടകരപ്പതി.
എന്തിനധികം കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്‍പ്പെട്ട കരിമണ്ണ് എന്ന സ്ഥലത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി മഴ ലഭിക്കുന്നില്ല. വര്‍ഷം മുഴുവനും ലോറി വെള്ളത്തെ ആശ്രയിച്ചാണ് ജനജീവിതം. രണ്ടു ദിവസത്തിലൊരിക്കലാണ് ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നത്. അതുതന്നെ പലപ്പോഴും ചെളിവെള്ളവുമായിരിക്കും. സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം വടകരപ്പതി പഞ്ചായത്തിലെ ജല പരിശോധനയില്‍ പിഎച്ച് മൂല്യം കൂടുതലാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ലോറൈഡിന്റെ അളവ് കൂടുതലും ഇരുമ്പിന്റെ അംശം കുറവുമാണ്. വടകരപ്പതിയില്‍ 17ഉം കൊഴിഞ്ഞാമ്പാറയില്‍ 18ഉം എരുത്തേമ്പതിയില്‍ 14ഉം വാര്‍ഡുകളാണുള്ളത്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ 35 ശതമാനം വരുന്ന ജനങ്ങളുടെയും മാതൃഭാഷ തമിഴാണ്. ഈ പ്രദേശത്തിന്റെ പൊതുവായ കിടപ്പ് പടിഞ്ഞാറോട്ടാണ്. താരതമ്യേന ചൂടും കൂടുതലാണിവിടെ ഇന്ത്യയില്‍ ലഭിക്കുന്ന ആകെ മഴയുടെ ശരാശരിയേക്കാള്‍ കുറവാണിവിടെ.
സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥ ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ ചിറ്റൂര്പ്പുഴയാണ് ഇവിടുത്തെ പ്രദാന ജലസ്രോതസ്സ്. വര്‍ഷത്തില്‍ പരമാവധി 100 തൊഴില്‍ ദിനങ്ങളാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറുള്ളതെന്ന് കണക്കുകള്‍ പറയുന്നു. കൂലിപ്പണിക്കായി തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും പേകുന്നവരാണ് കൂടുതലും.
ഒരു കാലത്ത് കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴില്‍ മഴയുടെ കുറവ് സാരമായി ബാധിച്ചതോടെ മറ്റു കൃഷികളിലേക്ക് അവര്‍ തിരിഞ്ഞു. മഴവെള്ള സംഭരണത്തിലൂടെമാത്രമെ കാര്‍ഷികരംഗത്ത് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഗതാഗത മേഖലയിലും പുരോഗതി ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. പല പ്രദേശങ്ങളിലും ഗതാഗതയോഗ്യമായ റോഡുകള്പ്പോലുമില്ല. ഉള്ളവയാകട്ടെ നവീകരച്ചിട്ടുമില്ല. പലപ്രദേളങ്ങളിലും തെരുവ് വിളക്കുകള്‍ പോലുമില്ല. ദാരിദ്യവും സാമ്പത്തിക വിഷമതയും സാമൂഹിക അരക്ഷിതാവസ്ഥയും പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പടെയുള്ള ജന വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ദാന പദ്ധതികള്‍ ഉണ്ടെങ്കിലും അവയും വേണ്ടത്ര വിജയിപ്പിക്കാനാവുന്നില്ല്.
ഭൗതിക സാഹചര്യങ്ങളുടെ കുറവും രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാടും കുട്ടികളുടെ വിദ്യാഭ്യാസത്തെ ഏറെ ബാധിക്കുന്നുണ്ട. മറ്റു പല പഞ്ചായത്തുകളെയും അപേക്ഷിച്ച ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും കുറവാണ്. വിദ്യാര്‍ഥികളുടെ എണ്ണക്കുറവും അധ്യാപകരുടെ അഭാവവും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളായിട്ടും മാലിന്യനിക്ഷേപം ഒരു പ്രധാന വെല്ലുവിളിയാണ്.
കോഴിക്കടകളില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും ിഇവയില്‍ പ്രധാനമാണ്. പല വീടുകളിലും ശൗചാലയങ്ങളില്ലെന്നതും മറ്റോരു പ്രശ്നമാണ്. പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് ഭരണസമിതികളുടെ ഭാഗത്തുനിന്നും നടപടികളെടുക്കുന്നുണ്ടെന്നാണ് പ്രസിഡന്റുമാര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: