പത്മാസനത്തിന്റെ മറ്റൊരു ലളിത രൂപമാണ് അര്‍ദ്ധപത്മാസനം. ഇതില്‍ ഒരു പാദം തുടയുടെ മുകളിലും മറ്റേ പാദം തുടയുടെ ചുവട്ടിലുമാണ് വയ്ക്കുക. പത്മാസനം ചെയ്യുന്നതിന്റെ അത്രതന്നെ ഇതിന് പ്രയാസമില്ല. പത്മാസനം കൊണ്ടുള്ള പ്രയോജനങ്ങളില്‍ കുറച്ചൊക്കെ ഈ ആസനം കൊണ്ടും ലഭിക്കുന്നതാണ്.
ചെയ്യേണ്ടവിധം
1) കാല് രണ്ടും നീട്ടി നിവര്‍ന്നിരിക്കുക.
2) വലത്തുകാല് മടക്കി പാദം ഇടത്തെ തുടയില്‍ കയറ്റി പത്മാസനത്തിലെന്നപോലെ വയ്ക്കുക.
3) ഇടത്തുകാല് മടക്കി പാദം വലത്തെ തുടയുടെ ചുവട്ടില്‍ കഴിയുന്നത്ര മലര്‍ത്തി വയ്ക്കുക.
4) കൈകള്‍ മുട്ട് മടങ്ങാതെ നീട്ടി അതാതു കാല്‍മുട്ടുകളില്‍ കമഴ്ത്തി വയ്ക്കുക. കാല്‍മുട്ടുകള്‍ നിലത്ത് പതിഞ്ഞിരിക്കണം.
5) നട്ടെല്ലും തലയും ശരിക്ക് നിവര്‍ന്നിരുന്നിട്ട് കണ്ണടയ്ക്കുക. അര്‍ദ്ധപത്മാസനത്തില്‍ കാലുകള്‍ അന്യോന്യം മാറ്റി വയ്ക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ പത്മാസനത്തില്‍ അത് അനുവദിച്ചിട്ടില്ല.
പത്മാസസനം ഒരു വിധമൊക്കെ ആയാല്‍ അര്‍ദ്ധപത്മാസനം വേണ്ടെന്നു വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: