പാലക്കാട് : ദളിത് യുവതിയെ ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും വീടുകയറി അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
തൃത്താല കോട്ടപ്പാടം കരിയാംപറമ്പ് കോളനിയിലാണ് സംഭവം. സമീപവാസിയായ റംഷീദാണ് അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. തലക്കും കണ്ണിനും പരിക്കുപറ്റിയ യുവതി ചികിത്സയിലാണ് തൃത്താലപോലീസ് കേസെടുത്തു. എന്നാല്‍ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തില്ലെന്നാണ് പറയുന്നത്.
ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള നിസാര വകുപ്പുകളിന്‍ മേലാണ് കേസ്. പ്രതികളെ രക്ഷപ്പെടുത്താന്‍ എസ്ഐ ശ്രമിക്കുന്നതായി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.എന്‍.ശിവദാസന്‍, ജനറല്‍ സെക്രട്ടറി എന്‍.ശാന്തകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: