അങ്ങനൊന്ന് സംഭവിക്കില്ല എന്നാണ് ഇക്കാലമത്രയും കരുതിയിരുന്നത്. കണ്ടുപിടുത്തങ്ങളുടെ രാജാവായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേയും സ്റ്റീഫന്‍ ഹോക്കിങ്സിന്റേയും ബുദ്ധിക്ഷമതയെ മറികടക്കാന്‍ ഇക്കാലമത്രയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു, രാജഗൗരി പവാര്‍ എന്ന ഇന്ത്യന്‍ വംശജയിലൂടെ. 12 വയസ്സാണ് ഈ പെണ്‍കുട്ടിയുടെ പ്രായം. ഇവളുടെ ഐക്യു കേട്ടാല്‍ ആരും ഞെട്ടരുത്. 162 പോയിന്റ്! അതായത് ഐന്സ്റ്റീന്, ഹോക്കിങ്സ് എന്നിവരേക്കാള്‍ രണ്ട് പോയിന്റ് കൂടുതല്‍.
ബ്രിട്ടണിലാണ് രാജഗൗരിയുടെ താമസം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാധ്യമായ ഏറ്റവും ഉയര്‍ന്ന ഐക്യുവാണ് ഈ കുട്ടിക്കുള്ളത്.
കഴിഞ്ഞ ഏപ്രിലില്‍ മാഞ്ചസ്റ്ററില്‍ വച്ചു നടന്ന ബ്രിട്ടീഷ് മെന്‍സ ഐക്യു ടെസ്റ്റില്‍ രാജഗൗരിയും പങ്കെടുത്തിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉയര്‍ന്ന പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു. ആള്‍ട്രിഞ്ചാം ഗ്രാമര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മകളുടെ കഠിനാധ്വാനത്തിന്റെ വിജയമാണിതെന്നാണ് പിതാവ് സൂരജ് കുമാര്‍ പവാര്‍ പറയുന്നത്. രൗജഗൗരിയുടെ വിജയത്തില്‍ ടീച്ചര്‍മാര്‍ക്കും അഭിമാനം.
വിദേശമണ്ണില്‍ ഭാരതത്തെ പ്രതിനിധീകരിച്ചുകൊണ്ടു നേടിയ ഈ വിജയത്തെ വാക്കുകളില്‍ ഒതുക്കാനാവില്ല. ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന പ്രതീതിയാണിപ്പോള്‍-രാജഗൗരി പറയുന്നു. ഭാവിയില്‍ ഡോക്ടറാകാനാണ് ആഗ്രഹം. ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയോടുള്ള ഇഷ്ടവും രാജഗൗരി മറച്ചുവയ്ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: