ഉപ്പള: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ നയിക്കുന്ന ഹിന്ദുഅവകാശ സംരക്ഷണ സമ്മേളനം 14ന് ഉപ്പളയില്‍ നടക്കും. ഭൂരഹിതര്‍ക്ക് ഭൂമി, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി, സ്ത്രീകള്‍ക്ക് സുരക്ഷ, ക്ഷേത്ര വിമോചനം, കേരള സമൂഹത്തിന് സ്വാമഭിമാനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ പ്രധാനപ്പെട്ട 25 കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുന്നത്. ജില്ലയില്‍ 14ന് വൈകുന്നേരം 3ന് ഐല ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര പരിസരത്തു നിന്നും ഹൈന്ദവ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും. 4ന് ഉപ്പളയില്‍ നടക്കുന്ന പൊതുയോഗം വജ്രദേഹിമഠം ഗുരുപുരം സ്വാമി രാജശേഖരാനന്ദ ഉദ്ഘാടനം ചെയ്യും. കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി യോഗാനന്ദ സരസ്വതി സ്വാമി നിത്യാനന്ദാശ്രമം കൊണ്ടേവൂര്‍, രവീശതന്ത്രി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഗോപാല്‍ഷെട്ടി അരിവയല്‍ (ചെയര്മാന്), അഡ്വ.ബാലകൃഷ്ണ ഷെട്ടി, അഡ്വ.മുരളീധരന്, ജഗന്നാഥ ഷെട്ടി, അംഗാരശ്രീപാദ (വൈസ് ചെയര്മാന്), രാജന് മുളിയാര്‍ (ജനറല്‍ കണ്‍വീനര്‍), മഹേഷ് പുനിയൂര്, മീര ആള്‍വ, ശങ്കര ആള്‍വ, ദിനേശ് പ്രതാപ് നഗര്‍ (കണ്‍വീനര്‍), അഡ്വ.നവീന്‍കുമാര്‍ (ട്രഷറര്‍).
സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ് ദക്ഷിണ ക്ഷേത്രീയ സേവാപ്രമുഖ് ഗോപാല്‍ ചെട്ടിയാര്‍, വിഭാഗ് സഹകാര്യവാഹ് ജനാര്ദ്ദനന് പ്രതാപ്നഗര്‍, പി.എം.ഗണേഷ്, സന്ദീപ് എസ് ഗട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: