കാസര്‍കോട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രൊജക്ട് അംഗീകരിച്ചുകൊണ്ട് ചാമുണ്ടിക്കുന്നില്‍ അനുവദിച്ച വനഭൂമി പതിച്ചു നല്‍കും. കാസര്‍കോട് ജില്ലയില്‍ നടത്തുന്ന ജില്ലാതല പട്ടയവിതരണ മേളയില്‍ ഭൂരഹിതരായ 150 ലേറെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കാണ് വനഭൂമി പതിച്ചു നല്‍കുന്നത്.
പനത്തടി വില്ലേജിലെ ചാമുണ്ടിക്കുന്നിലാണ് 50 സെന്റ് വീതം സ്ഥലം പതിച്ച് നല്‍കുന്നത്. വെളളരിക്കുണ്ട് താലൂക്കിലെ ഗോത്രവര്‍ഗ കുടുംബങ്ങളില്‍ നിന്ന് സ്വീകരിച്ച അപേക്ഷ പരിഗണിച്ച് വില്ലേജ് ഓഫീസര്‍മാരും പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരും നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു പട്ടികയില്‍ ഉള്‍പ്പെട്ടവരെ അഭിമുഖം നടത്തിയാണ് ഭൂരഹിതരായ 161 പേരുടെ പട്ടിക തയ്യാറാക്കിയത്. കാര്‍ഷികയോഗ്യമായ ഭൂമിയാണ് പതിച്ച് നല്‍കുന്നത്.
സുപ്രീം കോടതി വിധി പ്രകാരം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായ വനഭൂമി നല്‍കുന്നത് സംബന്ധിച്ച റവന്യൂ വകുപ്പിന്റെ നടപടിയുടെ ഭാഗമായാണിത്.
ഗോത്ര വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് വനം വകുപ്പ് ജില്ലയില്‍ 91.89 ഏക്കര്‍ ഭൂമിയാണ് വിട്ടു നല്‍കിയത്. വെള്ളരിക്കുണ്ട് താലൂക്കിലെ 2721 പേരാണ് അപേക്ഷ നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ 295 പേരുടെ പട്ടിക തയ്യാറാക്കുകയും ഇതില്‍ നിന്ന് ഭൂമിയില്ലാത്ത 161 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയുമായിരുന്നു. പട്ടയം 13 ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യും. പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: