പാലക്കാട്: പത്ത് കോടിരൂപ ചിലവില്‍ നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള അറവുശാലവരുന്നു.
പദ്ധതിക്കുള്ള പ്രാഥമിക അംഗീകാരം ലഭിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് യന്ത്രവല്‍കൃത സംവിധാനത്തോടെയാണ് നവീകരണം. നിലവില്‍ 65 കാലികളെയയാണ് പുതുപ്പള്ളിത്തെരുവിലുള്ള നഗരസഭയുടെ അറവുശാലയില്‍ കശാപ്പു ചെയ്യുന്നത് ആധുനിക വത്ക്കരിച്ചാല്‍ പ്രതിദിനം 150 കന്നുകാലികളെ കശാപ്പു ചെയ്യാനുള്ള സൗകര്യമുണ്ടാവും.
ഇതുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്നോടിയായി ശുചിത്വ മിഷന് പ്രതിനിധികള്‍ അറവുശാലയില്‍ പരിശോധന നടത്തി. അത്യാധുനിക അറവുശാല സ്ഥാപിതമാകുന്നതോടെ പ്രദേശത്തെ മാലിന്യപ്രശ്നത്തിനും പരിഹാരമാകും.
കന്നുകാലികളെ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതു മുതല്‍ കശാപ്പിനു വരെ അണുമുക്ത ഉപകരണങ്ങളാണ് ഉപയോഗിക്കുക. വെറ്ററിനറി ഡോക്ടറുടെ സേവനവും ഉപയോഗപ്പെടുത്തും. ശുചിത്വമിഷന് അംഗീകരിച്ച ഏജന്‍സികളാണ് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുക.
ശുചിത്വമിഷന് കണ്‍സല്‍റ്റന്റ് ഡോ.മോഹന്‍, എന്‍ജിനീയര്‍ റിജു, നഗരസഭ വൈസ്ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ ബേബി, കെ.ദിവ്യ,കെ.സെയ്തലവി, എസ്.പി.അച്യുതാനന്ദന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ബുധരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: