കാസര്‍കോട്: മംഗല്പാടി ഗ്രാമ പഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്ഷന് സംബന്ധിച്ച ഗുണഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി പെന്ഷന് അദാലത്ത് നടത്തും. 10 ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫീസിലാണ് അദാലത്ത് നടക്കുക.
പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 240221.
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ പെന്ഷന് അദാലത്ത് നടത്തും. 12ന് രാവിലെ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടക്കുക. പെന്ഷന് സംബന്ധിച്ച പരാതികള്‍ ഈ മാസം ആറിന് അഞ്ച് മണിക്കകം ഓഫീസില്‍ ലഭിക്കണം. പരാതിയോടൊപ്പം പെന്ഷന് ഇനം, പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.
കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 19ന് രാവിലെ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടക്കുക. പെന്ഷന് സംബന്ധിച്ച പരാതികള്‍ 14 വരെ സ്വീകരിക്കും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.
മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 20 ന് രാവിലെ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടക്കുക. പെന്ഷന് സംബന്ധിച്ച പരാതികള്‍ 15 വരെ സ്വീകരിക്കും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.
ഉദുമ ഗ്രാമപഞ്ചായത്തില്‍ 19, 20 തീയ്യതികളില്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പെന്ഷന് അദാലത്ത് നടത്തും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. പരാതികള്‍ 12 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
പളളിക്കര ഗ്രാമപഞ്ചാത്തില്‍ 17,18,19 തീയ്യതികളില്‍ പെന്ഷന് അദാലത്ത് നടത്തും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. പരാതികള്‍ 15 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ പെന്ഷന് അദാലത്ത് നടത്തും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. പരാതികള്‍ 12 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
ചെങ്കള ഗ്രാമപഞ്ചായത്തില്‍ 16 ന് രാവിലെ 10 മണി മുതല്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെന്ഷന് അദാലത്ത് നടത്തും. പരാതിയോടൊപ്പം പെന്ഷന് ഐ.ഡി നമ്പര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. പരാതികള്‍ 10 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: