കാസര്‍കോട്: പതിറ്റാണ്ടുകളുടെ സൗഹൃദം പോലും മറന്നു പോകുന്ന ഒരു കാലഘട്ടത്തില്‍ വെറും പത്ത് മാസം മാത്രമേ അവര്‍ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. എന്നിട്ടും സഹപാഠിക്ക് ഒരു സഹായം ആവശ്യമായി വന്നപ്പോള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവര്‍ പരസ്പരം ബന്ധപ്പെട്ടു. ഒന്നിച്ചു കൂടിയവര്‍ തീരുമാനങ്ങളെടുത്തു.
മറ്റുള്ളവരോട് വിളിച്ചു പറഞ്ഞു അങ്ങനെ ഒരാഴ്ചയക്കുള്ളില്‍ അവര്‍ പിരിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷം രൂപ. മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ 2011-12 ബാച്ചിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍പ്പെട്ട് ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ച്ചന.
കാസര്‍കോട് മുതല്‍ തലശ്ശേരി വരെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ സഹപാഠികളാണ് അര്‍ച്ചനയുടെ ചികിത്സാ ധനസഹായം സ്വരൂപിക്കാന്‍ ഒത്തുകൂടിയത്.ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ കൊട്ടോടി സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ സമിതിയുടെ കണ്‍വീനര്‍ എ.ഗോവിന്ദന് മാഷിന് ബാച്ചിന്റെ കണ്‍വീനറായിരുന്ന എന്‍.ബാബുരാജ് കൈമാറി. സിന്ധു പനയാല്‍ ,സതീശന് പീലിക്കോട് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: