പാലക്കാട് ; കാശ്മീരില്‍ പാക്കിസ്ഥാന്റെ നിരന്തരാക്രമണത്തില് വിശ്വഹിന്ദുപരിഷത്ത് പ്രതിഷേധിച്ചു. ഭീകരവിഘടനവാദികളുടെ നേതൃത്വത്തിലാണ് അക്രമം നടക്കുന്നതെന്നത് ആശങ്കാജനകമാണ്.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സ്വാതന്ത്രിയവും പിന്തുണയും നല്‍കേണ്ടത് ഭാരതീയരുടെ കടമയാണെന്ന് വിഎച്ച്പി ഓര്‍മ്മിപ്പിച്ചു. ആയതിനാല്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര ഉള്‍പ്പടെ തകര്‍ക്കുവാനുള്ള വിഘടനവാദികളുടെ ഗൂഢതന്ത്രത്തെ തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു. ഈ അവശ്യമുന്നയിച്ച് രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാ കലക്ടര്ക്കുനല്കി.
ബജറഗ്ദള്‍ സംസ്ഥാന സംയോജകന്‍ വി.പി.രവീന്ദ്രന്, വിഎച്ചപി.വിഭാഗ് സെക്രട്ടറി എ.സി.ചെന്താമരാക്ഷന്, ജില്ലാ പ്രസിഡന്റ് സതീഷ്മേനോന്‍, ജോ.സെക്രട്ടറിമാരായ എസ്.എന്‍.ജയദേവന്, പി.കണ്ണന്‍കുട്ടി, പ്രഖണ്ഡ് സെക്രട്ടറി എം.ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: