കാസര്‍കോട്: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ മൊഗ്രാല്‍ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണാതെ പരാതി പറയുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വേനല്‍ച്ചൂടില്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന് കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുകയാണ് അംഗന്‍വാടി.
കാടിയാംകുളത്തിന് സമീപം ശുദ്ധജല സ്രോതസ്സുണ്ടായിട്ടും തൊട്ടടുത്ത് കിടക്കുന്ന അംഗന്‍വാടിക്ക് കുടിവെള്ളമെത്തിക്കാനും അധികൃതര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.
ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് കുട്ടികള്‍ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുന്ന മൊഗ്രാല്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: