ഭൂമിയില്‍ പ്രകൃതിയൊരുക്കുന്ന വിസ്മയങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അത്തരം വിസ്മയങ്ങളിലൊന്നാണ് ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്തുളള ‘ലേക്ക് ഹീലിയര്‍’ എന്ന പിങ്ക് തടാകം.
റിച്ചര്ച്ച് ആര്ച്ചിപെലെഗാ ദ്വീപസമൂഹത്തിലാണ് കേവലം 600 മീറ്റര്‍ മാത്രം നീളമുളള ലേക്ക് ഹീലിയര്‍. എന്താണ് തടാകത്തിന്റെ പിങ്ക് നിറത്തിനു കാരണമെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചില പ്രത്യേകതരം ബാക്ടീരിയകളുടേയും ആല്‍ഗകളുടേയും സാന്നിധ്യമാണ് പിങ്ക് നിറമുണ്ടാക്കുന്നതെന്നാണ് ചില ഗവേഷകര്‍ കണ്ടെത്തിയത്.
കടല്‍ ജലത്തിനേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുണ്ട് തടാകത്തിലെ ജലത്തിന്. നിറവ്യത്യാസമുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നും ഈ ജലത്തിനുളളതായി കണ്ടെത്തിയിട്ടില്ല. ‘ലേക്ക് ഹീലിയറി’ന്റെ മനോഹാരിത ആസ്വദിക്കാന്‍ ലോകമെമ്പാടും നിന്ന് നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: