ബത്തേരി: നവഓലിജ്യോതിര്ദിനം-18 സര്വ്വമംഗളസുദിനമായി മെയ് 6-ന് വിവിധ പരിപാടികളോടെ ശാന്തിഗിരി ആശ്രമത്തില്‍ സമുചിതമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ബത്തേരിയില്‍
നവഒലിജ്യോതിര്‍ദിനം വയനാട് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശി
ഉദ്ഘാടനം ചെയ്യുന്നു.
നടത്തിയ ജില്ല സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ശാന്തിഗിരി ആശ്രമം ഇന്‍ചാര്‍ജ്ജ് സ്വാമി മനുചിത്ത്ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണവും, വയനാട് ആശ്രമം ഇന്‍ചാര്‍ജ്ജ് സ്വാമി ആനന്ദജ്യാതിജ്ഞാനതപസ്വി ആത്മീയപ്രഭാഷണവും നടത്തി. നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യം-വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ വി.ടി. ബേബി, മീനങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒ.ടി. സജീവ്, ശാന്തിഗിരി ആശ്രമം വയനാട് ഏരിയ മാനേജര്‍ എന്‍. ശിവാനന്ദന്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഏരിയ കണ്‍വീനര്‍ കെ.കെ. സനല്‍കുമാര്‍, ബ്രാഞ്ചാശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, ശശി. പി.കെ., ശാന്തിഗിരി മാതൃമണ്ഡലം ഏരിയ കമ്മിറ്റി കണ്‍വീനര്‍ സുലോചന. പി, ശാന്തിഗിരി ശാന്തിമഹിമ ഏരിയ കോര്‍ഡിനേറ്റര്‍ നിധിന്. പി.ജെ, ശാന്തിഗിരി ഗുരുമഹിമ ഏരിയ കോര്‍ഡിനേറ്റര്‍ വന്ദിത. എസ്. എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ദേശീയ അവാര്‍ഡുജേതാവും യുവകര്‍ഷകനുമായ ഷാജി. എന്‍.എം.നെയും, കേരള സര്‍ക്കാര്‍ അംബാസഡറും വിദ്യാര്‍ത്ഥി കര്‍ഷകനുമായ സൂരജ്. പി.എസി.നെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. മണ്ണറിഞ്ഞ്, മനസ്സറിഞ്ഞ്, വിത്തറിഞ്ഞ് കൃഷി ചെയ്യുന്നവനാണ് കര്ഷകന് എന്ന് മണ്മറഞ്ഞുപോയ വിത്തുകളെ സംരക്ഷിക്കുന്ന യുവ ജൈവ കര്ഷകന് ഷാജി. എന്‍.എം. തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം 200-ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങളും ഔഷധ സസ്യങ്ങളും കൃഷിചെയ്തുവരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ജൈവകൃഷിയെ പ്രോല്സാഹിപ്പിച്ചുവരുന്ന സൂരജ്. പി.എസ്. ഇന്നത്തെ യുവതലമുറക്ക് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: