തിരുവനന്തപുരം: സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാത്തരം പകര്‍ച്ച പനികളും.
എന്താണ് എച്ച്1 എന്‍1 ?
മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍
പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1 എന്‍1 രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരള്‍ രോഗം, വൃക്ക രോഗം, രക്താദിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോകടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
രോഗപ്പകര്‍ച്ച എങ്ങനെ തടയാം?
എച്ച്1 എന്‍1 പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്കൂള്‍, അംഗന്‍വാടി, ഉത്സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പോകുക.
രോഗികളും പരിചരിക്കുന്നവരും ശദ്ധിക്കേണ്ട കാര്യങ്ങള്‍
1. ആവശ്യത്തിന് വിശ്രമം എടുക്കുക
2. രോഗിക്കായി പ്രത്യകം മുറി ഏര്‍പ്പെടുത്തുക
3. മുറിയില്‍ വായു സമ്പര്‍ക്കം ഉറപ്പുവരുത്തുക
4. ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക
5. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവല്‍ കൊണ്ട് വായും മൂക്കും മൂടുക
6. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കുക
7. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
8. പോഷകാഹഹാരങ്ങളും കഞ്ഞിവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ ധാരാളമായി കഴിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: