മല്ലപ്പള്ളി:അന്തരിച്ച പ്രസിഡന്റ് കുരുവിള ജോര്‍ജിന്റെ മകന് റോണി മാത്യൂസ് കുരുവിള ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ കിഴക്കേക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഇദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത്.നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വം തനിക്ക് വേണ്ട പരിഗണന നല്‍കിയില്ലന്ന് റോണി മാത്യൂസ് കുരുവിള പറഞ്ഞു.അവസാന നിമിഷം വരെ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.അതു പാലിക്കാതെ വന്നപ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.മല്ലപ്പള്ളി പ്രസ്ചേമ്പറില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി മണ്ഡലം അദ്ധ്യക്ഷന്‍ കുറ്റൂര്‍ പ്രസന്നകുമാര്‍,ജില്ലാ കമ്മറ്റി അംഗം കെ.കെ അശോക് കൂമാര്‍ മണിപ്പുഴ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് യുഗേഷ് നമ്പൂതിരി,കേരളാ കോണ്‍ഗ്രസ് ( പിസി തോമസ്) ജില്ലാ അദ്ധ്യക്ഷന്‍ ഷാജി തൂമ്പുങ്കുഴി,സെക്രട്ടറി നാസര്‍ റാവുത്തര്‍,മണ്ഡലം അദ്ധ്യക്ഷന്‍ സണ്ണിഡാനിയല് ,സ്ഥാനാര്‍ത്ഥി റോണി മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: