പത്തനംതിട്ട: ആറന്മുളയില് ആരംഭിച്ച ചക്കമഹോത്സവത്തിന്റെ ഉദ്ഘാടനത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന കേന്ദ്രമന്ത്രി സുദര്ശന് ഭഗതിന്റെ അഭാവത്തില്‍ ഉദ്ഘാടകനായി എത്തിയ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഫരീദാബാദില്‍ നിന്നുള്ള എംപിയുമായ കൃഷന്‍പാല്‍ ഗുജാര്‍ ചക്കയുടെ വൈവിധ്യം കണ്ട് അതിശയിച്ചു. അവരുചിച്ചു നോക്കിയപ്പോള്‍ അതലേറെ വിസ്മയം.
ദേശീയ ചക്കമഹോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചക്കജാമും ജൂസും ഹല്‍വയും മിക്സ്ചറും കണ്ട കേന്ദ്ര മന്ത്രി പറഞ്ഞു ഇത് ഞങ്ങളുടെ നാട്ടില്‍ പ്രധാനമായും പച്ചക്കറിമാത്രമായാണ് ഉപയോഗിക്കുന്നതെന്ന്. ചിലയിടങ്ങളില്‍ ചക്കപ്പഴം ലഭ്യമാണ് എന്നാല്‍ അതിനാകട്ടെ മുന്നൂറു രൂപ വരെ വിലയും. ചക്കയുടെ മൂല്യ വര്‍ദ്ധനവിനായി ജാക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കൂടുതല്‍ പദ്ധകള്‍ ആവിഷ്കരിക്കാനും അത് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുവാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വേദിയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം ചക്കമുറിച്ചുകൊണ്ടാണ് ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തത്.
ചക്കമഹോത്സവത്തില്‍ ഇന്ന് പ്ളാവും ചക്കയും എന്ന വിഷയത്തില്‍ രാവിലെ 10 ന് സെമിനാര്‍. രണ്ട് മണിക്ക് പ്ളാവുകളുടെ വംശവര്‍ദ്ധനവ് എന്ന വിഷയത്തില്‍ നാട്ടുക്കൂട്ടം വൈകിട്ട് കോമഡിഷോ എന്നിവ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: