തിരുവല്ല: ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറുടെ 126 ാമത് ജയന്തി ദിനം അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ തിരുവല്ല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
വൈ.എം.സി.എ. ഹാളില്‍ നടന്ന സമ്മേളനത്തില്‍ യുണിയന്‍ പ്രസിഡന്റ് വി.എസ്.കുട്ടപ്പന് അധ്യക്ഷത വഹിച്ചു. സഭ സംസ്ഥാന ഖജാന്‍ജി എം.കെ.വിജയേന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു ശക്തിക്കും സാധ്യമല്ലന്നും ഭരണഘടനാ സ്വാതന്ത്ര്യത്തിനായി സമാന അഭിപ്രായമുളള മുഴുവന്‍ ആളുകളുമായി ചേര്‍ന്ന് സംവരണം സംരക്ഷിക്കാന്‍ പ്രവര്ത്തനങ്ങളാവിഷ്കരിക്കുമെന്നദ്ദേഹം പറഞ്ഞു.
സവര്‍ണ്ണ ഉദ്യോഗസ്ഥ വൃന്ദമാണ് ഇതിനെ തകര്‍ക്കാന്‍ അണിയറയില്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടന് മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി സുശീലന് കുന്നം,ശശി ആനന്ദപുരം,വിജയന് കടപ്ര, ആനന്ദന് ചാലാക്കുഴി,ശശികുമാര്‍ മുത്തുര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: