മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഫലം എല്ലാവര്ക്കും തുല്യ ആശ്വാസം നല്‍കുന്നത്. വിജയിച്ചെന്ന് കരുതി യുഡിഎഫിനോ വോട്ട് വര്‍ധിച്ചെന്ന് പറഞ്ഞ് എല്‍ഡിഎഫിനോ അഹങ്കരിക്കാനാവില്ല. 1,71,023 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോഴും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണ സ്വീകരിച്ചത് യുഡിഎഫ് വിജയത്തിന്റെ ശോഭ കെടുത്തുന്നു.
കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന ബിജെപിയുടെ ആരോപണം ഫലം വന്നതോടെ വ്യക്തമായിരിക്കുകയാണ്. ഇ.അഹമ്മദ് 2014ല്‍ മത്സരിച്ചപ്പോള്‍ പി.കെ.സൈനബയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. തട്ടമിടാത്ത സ്ത്രീക്ക് വോട്ട് ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യമുയര്‍ത്തി വര്‍ഗീയ ചീട്ടിയിറക്കിയാണ് ലീഗ് അന്ന് മൃഗീയ ഭൂരിപക്ഷം സ്വന്തമാക്കിയത്. എം.ബി.ഫൈസലിനെ ഇത്തവണ ഇരുമുന്നണികളുടെയും രഹസ്യധാരണയോടെയാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എല്‍ഡിഎഫ് നിലമെച്ചപ്പെടുത്തി യുഡിഎഫിനെ വിജയിപ്പിക്കുകയെന്നായിരുന്നു ഇരുവരുടെയും ആരോപണം. അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. വിജയവും വോട്ട് മെച്ചപ്പെടുത്തിയതും ആഘോഷമാക്കാനാവാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: