താനൂര്‍: വിഷുദിനത്തില്‍ തൂവല്‍തീരം കടല്‍തീരത്തെത്തിയ കുടുംബത്തിന് നേരെ സമൂഹ്യവിരുദ്ധരുടെ ആക്രമണം.
പള്ളിക്കല്‍ സ്വദേശി ലാലുവിന് തലക്ക് സാരമായി പരിക്കേറ്റു. ലാലുവും ബന്ധുക്കളും കടല്‍തീരത്തെത്തിയത് മുതല്‍ ഒരുസംഘം ആളുകള്‍ ശല്യം ചെയ്യുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് ലാലുവിന് മര്‍ദ്ദനമേറ്റത്. സ്ത്രീകളെയും ഉപദ്രവിച്ചു. പരിക്കേറ്റവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ആഘോഷ ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളെത്തുന്ന തൂവല്‍തീരത്ത് മതിയായ സുരക്ഷാ സംവിധാനമോ പോലീസോ ഇല്ലാത്തതാണ് ഇത്തരം അക്രമങ്ങള്‍ക്ക് കാരണമെന്ന് ഒട്ടുംപുറം നിവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: