പാലക്കാട് : കഴിഞ്ഞവര്‍ഷം കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിഷുവിനുള്ള പടക്ക ഉപയോഗത്തിനും ആവശ്യക്കാര്‍ കുറയുന്നു. കമ്പിത്തിരി, മത്താപ്പ്, തിരി, പൂക്കുറ്റി തുടങ്ങിയവയാണ് കൂടുതലും ഉപയോഗിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ പത്തിനാണ് കൊല്ലത്ത് വെടിക്കെട്ട് ദുരന്തമുണ്ടായത്. ഇതോടെ വിഷുവിനുള്ള പടക്ക വില്‍പ്പനയും നിലച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വില്‍പ്പനശാലകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞവര്‍ഷം വിഷുവിപണി മുന്നില്‍ക്കണ്ട് മൊത്തമായി പടക്കം സ്റ്റോക്ക് ചെയ്ത കച്ചവടക്കാര്‍ക്ക് അത് വില്‍ക്കാനും കഴിഞ്ഞില്ല. സീസണ് കച്ചവടമായതിനാല്‍ വിഷുവിന് ശേഷം പടക്കത്തിന് ആവശ്യക്കാരുമില്ല. അതിനാല്‍ വന്‍തോതില്‍ പടക്കം ബാക്കിവന്നു. അതാണ് ഈ വര്‍ഷം വില്ക്കാന് ശ്രമിക്കുന്നത്.
തമിഴ്നാട്ടിലെ ശിവകാശിയില്‍നിന്നാണ് കേരളത്തിലേക്ക് പടക്കം വരുന്നത്. വിഷു സീസണിലാണ് കേരളത്തില്‍ നിന്ന് ശിവകാശിയിലേക്ക് ഏറ്റവും കൂടുതല്‍ ഓഡറുകള്‍ ലഭിക്കുക. അവിടേയും കര്‍ശന നിയന്ത്രണമായതിനാല്‍ കൂടുതല്‍ ലോറികളും വിടുന്നില്ല. കേരളത്തില്‍നിന്ന് കാര്യമായി ഓര്‍ഡറുകളും ഇല്ലാത്തതിനാല്‍ അവിടെയും ഉല്‍പ്പാദനം ഏറെ കുറഞ്ഞു. വിഷുവിന് രണ്ട്ദിവസം മുമ്പാണ് പടക്കവിപണി സജീവമാകുന്നത്.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട് ദുരന്തമുണ്ടായത്. പതിനാലിനാണ് വിഷു ആഘോഷിച്ചത്. അതിനാല്‍ പടക്കങ്ങളോട് ജനങ്ങള്‍ക്ക് ഭയവും വന്നു. ഇത്തവണ നെന്മാറ വല്ലങ്ങി വേലയ്ക്കുപോലും വെടിക്കെട്ട് ഉപേക്ഷിച്ചതോടെ പടക്കങ്ങള്‍ സ്വയം ഉപേക്ഷിക്കുന്ന നിലയിലേക്ക് ജനങ്ങള്‍ മാറിയിരിക്കുന്നു. വെടിക്കെട്ടില്ലാത്ത വേലയ്ക്ക് ആളും കറുഞ്ഞുവെന്നതും പ്രത്യേകതയാണ്. ഉത്സവങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട എന്ന നിലയിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറിവരുന്നുവെന്നതാണ് പടക്കവിപണിയിലെ നിര്‍ജീവത തെളിയിക്കുന്നത്.്
സാധാരണയായി വിഷുവിന് രണ്ട് ദിവസം മമ്പ് തന്നെ വഴിയോര കച്ചവടങ്ങള്‍ സജീവമാകും. സ്കൂളുകള്‍ക്ക് അവധികാനമായതിനാല് കുട്ടികള്‍ക്ക് ചെറിയതോതില്‍ വരുമാനം ഉണ്ടാക്കാനുള്ള ഒരവസരം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ഉപയോഗശൂന്യമായത്. ഇത് വിഷു വിപണിയെ ഏറെ ബാധിച്ചു.
സാധാരണ സര്‍വ്വീസ് സഹകരണ ബാങ്കുകളും പടക്ക കച്ചവടം നടത്താറുണ്ട്. പക്ഷേ നിയന്ത്രണം ഏറിയതോടെ പലരും അതില്‍ നിന്ന് പിന്തിരിഞ്ഞു. പോലീസിന്റെ പരിശോധന കര്‍ശന മായതോടെ തെരുവ് പടക്ക വിപണി ഏറെക്കുറെ ഇല്ലാതാക്കിയെന്നു പറയാം. ഈ വില്പ്പനക്ക്ാര്ക്കൊന്നും ലൈസന്‍സ് ഇല്ല. അതേ സമയം അല്പം ഗുണം കുറവാണെങ്കിലും, വന്പിട കടകളില്‍ വില്ക്കുന്നതിനേക്കാള് കുറഞ്ഞ വിലക്ക് സാധാരണക്കാര്‍ ഇത് ലഭ്യമാകുമെന്നായിരുന്നു ഗുണം.
പടക്ക വിരണിയില്‍ രണ്ടോ മൂന്നോ ജിവസത്തെ പടക്ക കച്ചവടം മാത്രമെ ഉണഅടാകു. അതാണിപ്പോള്‍ ഇല്ലാതാകുന്നത്. പാലക്കാട് സെഞ്ച്വറി ഫയര്‍ വര്‍ക്സ് ഉടമ രവി പറഞ്ഞു. കേരളത്തിലാകെ പടക്കവിപണിയില്‍ മാന്ദ്യമാണെന്നും രവി പറഞ്ഞു. വിഷുവിന് മുമ്പ് മുക്കിന് മുക്കിന് പടക്കക്കടകള്‍ പ്രത്യക്ഷപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ അതൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: