കരുവാരക്കുണ്ട്: സനാതനധര്‍മ്മത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസിലാക്കി അത് ജീവിതത്തില്‍ പകര്‍ത്തണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കരുവാരക്കുണ്ടിലെ സനാതനധര്‍മ്മ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മം അറിഞ്ഞ് ആചരിച്ചാല്‍ കലുഷിതമായ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാകും. വരുന്നത് സ്വീകരിച്ചും പോകുന്നതിനെ ഉപേക്ഷിച്ചും സന്തോഷ ജിവിതം നയിക്കാം. സനാതന ധര്‍മ്മ പഠനം കാലഘട്ടത്തിന്റെ ആവശ്യമാണ്. ധര്മ്മപഠനത്തിലൂടെ മാത്രമേ സമുഹ്യത്തില് ശാന്തി നിലനിര്‍ത്താനാവുമെന്നും സ്വാമി പറഞ്ഞു.
മേലാറ്റൂര്‍, എടത്തനാട്ടുക്കര, തുവ്വൂര്‍ ,കാളികാവ് തുടങ്ങി പഞ്ചായത്തുകളിലെ ക്ഷേത്ര കൂട്ടായ്മകളുടെ അഭിമുഖ്യത്തിലാണ് സ്ഥിരം പഠനവേദിയൊരുക്കിയത്. തോട്ടുവാടി അപ്പുക്കുട്ടന്, കെ.മാധവന്‍കുട്ടി, അനില്‍കുമാര്‍ തുവ്വുര്, ഡോ.രാമകൃഷ്ണന്, സി.പി. ബൈജു, എ.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: