തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കാന്‍ പാര്‍ട്ടി അധികാരപ്പെടുത്തിയവരുടെ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയോ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥനെയോ വരണാധികാരിയേയോ അടിയന്തരമായി അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പാര്‍ട്ടി അധികാരപ്പെടുത്തിയവര്‍ ഒക്ടോബര്‍ 17 നു വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ബന്ധപ്പെട്ട വരണാധികാരിക്ക് പാര്‍ട്ടിചിഹ്നം അനുവദിക്കുന്നതിനുളള ശുപാര്‍ശ കത്ത് നല്‍കണം. അധികാരപ്പെടുത്തിയയാള്‍ ഒപ്പിട്ടിട്ടുളള കത്തുകള്‍ക്ക് മാത്രമേ സാധുതയുണ്ടായിരിക്കുകയുളളുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: