കൊച്ചി: തിരഞ്ഞെടുപ്പില്‍ പോളിംഗ് സാധനങ്ങളുടെ വിതരണവും തിരികെ വാങ്ങലും അതീവ സുരക്ഷയോടെ വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സ്ട്രോംഗ് റൂമിനായി ഏറ്റവും സുരക്ഷിതമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 27 മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പിനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന് നിര്‍ദേശിച്ചു.
ബ്ലോക്ക് തലത്തില്‍ പോളിംഗ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും തിരികെ വാങ്ങുന്നതും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ ഇലക്്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുമാണ്. കമ്മീഷന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ഈ കേന്ദ്രങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ടോയ്ലെറ്റ്, ഫര്‍ണിച്ചര്‍ എന്നിവ വൈദ്യുതി ബോര്‍ഡിന്റെയും ജല അതോറിറ്റിയുടെയും സഹകരണത്തോടെ ഏര്‍പ്പാടാക്കണം.
വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ (കാന്‍ഡിഡേറ്റ് സെറ്റിംഗ്) പതിക്കുന്നതിന് കേന്ദ്രത്തില്‍ സൗകര്യമൊരുക്കണം.
പത്ത് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടറാണ് വേണ്ടത്. ആവശ്യമെങ്കില്‍ ഇവ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും ഉപയോഗിക്കാം. നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ പോളിംഗ് സാമഗ്രികള്‍ ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കണം. സ്ഥാനാര്‍ഥി വിവരങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ പതിക്കുന്നത് ഒക്ടോബര്‍ 30 നും വിതരണം നവംബര്‍ ഒന്നിനും പൂര്‍ത്തിയാക്കണം.
നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന എറണാകുളം ഉള്‍പ്പടെയുള്ള മറ്റു ജില്ലകളില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ ജില്ലാ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച് വിതരണ കേന്ദ്രത്തിലെത്തിക്കണം. നവംബര്‍ രണ്ടിന് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുകയും നവംബര്‍ നാലിന് വിതരണം ചെയ്യുകയും വേണം. വാഹന സൗകര്യവും പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രതിഫലവും ക്രമീകരിക്കേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്, നഗരസഭകളില്‍ ഈ ചുമതല ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കാണ്. സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാര്‍, പോലീസ് സുരക്ഷ, അഗ്നിശമന സേന എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് സജ്ജീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: