തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായ സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. വോട്ടിംഗ് യന്ത്രം തകരാറിലായത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സുധീരന് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സാങ്കേതിരവിദഗ്ധര് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും സുധീരന് വ്യക്തമാക്കി.
കൊച്ചിയില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് പരസ്യചര്‍ച്ച പാടില്ലെന്നും സുധീരന് പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയിലെ തര്‍ക്കങ്ങളെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തിയ എന്‍.വേണുഗോപാലിനെ സുധീരന് വിമര്‍ശിച്ചു. പരസ്യപ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗൗരവപൂര്‍വം കാണുമെന്നും കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: