തിരുവല്ല: ഇടതു-വലതു നേതാക്കള്‍ക്ക് ജനങ്ങളുടെ ജീവിതപ്രശ്നങ്ങളേക്കാള്‍ വലുത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയുള്ള കള്ളപ്രചാരണമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. യാത്രയ്ക്ക് തിരുവല്ലയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഭാരതജനതയുടെ മനസ്സില്‍ ഇടംനേടിയ നരേന്ദ്രമോദിയെ എങ്ങനെ പ്രതിരോധിക്കാം എന്നുമാത്രമാണ് വി.എം. സുധീരന്-പിണറായി വിജയന് കൂട്ടുകെട്ടിന്റെ നീക്കം.
ഇടതു-വലതു യാത്രകളില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ചര്‍ച്ചചെയ്യാറില്ല. ചര്‍ച്ചയില്‍ എല്ലാം നിറഞ്ഞുനില്ക്കുന്നത് നരേന്ദ്രമോദി മാത്രമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഉണ്ടാകുന്ന ചെറിയ കുറ്റങ്ങള്‍ മോദിയുടെ തലയില്‍ വച്ചുകെട്ടുകയാണ്. ഗോപാലകൃഷ്ണ് പറഞ്ഞു. ആശയദാരിദ്ര്യം നേരിടുന്ന ഇരുമുന്നണികളും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും മോദിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട ഭയമാണ്.
അന്നവും വെള്ളവും ഭൂമിയും തുടങ്ങി സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ബിജെപി മാത്രമാണ്. അറുപത് വര്‍ഷക്കാലം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് വികസനത്തിന് യാതൊരു സംഭാവനയും ചെയ്യാനായില്ല. മൂന്ന് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചത് സര്‍സിപിയുടെ കാലത്താണ്.ഗുജറാത്തില്‍ വ്യവസായങ്ങള്‍ തഴച്ചുവളരുമ്പോള്‍ കേരളത്തില്‍ വ്യവസായങ്ങള്‍ മുരടിക്കുന്നു.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: